കവരത്തി(27.2)- ജാമിയ ഖാസ്മിയയുടെ നേതൃത്വത്തില്‍ നബി(സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹാദിഹി ലൈലു ലിറസൂലില്ലാഹി (സ) എന്ന പരിപാടി സംഘടിപ്പിച്ചു. ജുമാ നിസ്കാരശേഷം അജ്മീര്‍ ദര്‍ഗയില്‍ നിന്ന പാരമ്പര്യമായി കിട്ടിയ വിശുദ്ധ വിരിപ്പുമേന്തി ജുമാ, ഹുജ്റാ മസ്ജിദിലേക്ക് കൂട്ട സിയാറത്ത് നടത്തിക്കൊണ്ട് പരിരാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് രാത്രി മംകൂസ് മൌലൂദ് പാരായണം, അല്ലഫല്‍ അലിഫ് ആലാപനം നടന്നു. ശേഷം നബി(സ) കാത്തിരിപ്പിന്റെ വസന്തം എന്ന വിഷയത്തെ അധികരിച്ച് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രഭാഷണം നടത്തി. തുടര്‍ന്ന് ബുര്‍ദ മജ്ലിസും നടന്നു. ലക്ഷദ്വീപിലെ മഹാരഥന്മാരായ പൂര്‍വ്വ സൂരികളുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശവും നടന്നു. പിന്നീട് രാവിലെ 4.30 വരെ ഇഅത്തിക്കാഫ് മീറ്റും നടന്നു. രാവിലെ സുബഹിക്ക് ശേഷം ശറഫല്ലനാം മൌലൂദും തുടര്‍ന്ന് ചീരണിയോടെയും പരിപാടി സമാപിച്ചു.
Subscribe to:
Posts (Atom)